തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗം പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാവകുപ്പുകളും കൈകോർത്ത് പൊതുജനപിന്തുണയോടെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചവരിലും കുട്ടികളിലും രോഗകാരണമാവുന്ന വൈറസിന്റെ ജനിതക ശ്രേണീകരണം നടത്തും. ആഴ്ചതോറും ഇത് വിശകലനം ചെയ്യും.കോവിഡ് വൈറസിന്റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങൾ റിപ്പോർട്ടുചെയ്യുന്ന സാഹചര്യത്തിൽ വകഭേദം വന്ന പുതിയതരം വൈറസുകൾ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
40 വയസിനു മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിൻ നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിൻ ലഭിക്കും.