യുവതാരം അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകന് വിനോദ് ഗുരുവായൂര് ആദ്യമായി ഒരുക്കിയ റോഡ് ത്രില്ലര് മൂവി മിഷന് സി റിലീസിനൊരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലര് റിലീസായതോടെയാണ് ചിത്രത്തില് നിര്ണ്ണായക കഥാപാത്രം ചെയ്യുന്ന കൈലാഷ് കൂടുതല് ശ്രദ്ധേയനായത്. ഇതിനിടെ കൈലാഷിനെതിരെ സോഷ്യല് മീഡിയയില് വ്യാപക ട്രോളുകളും ആക്ഷേപങ്ങളും ഉയര്ന്നിരുന്നു. എന്നാല് ഈ ട്രെയിലര് റിലീസായതോടെ വിമര്ശനങ്ങള്ക്ക് മറുപടിയായതായി നടന് പറയുന്നു.
തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരിന്റെ ആദ്യ റോഡ് ത്രില്ലര് മൂവിയാണ് മിഷന് ത്രീ . ടെററിസ്റ്റുകള് ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതില് കുടുങ്ങിപ്പോയ ഒരു കൂട്ടം വിദ്യാര്ത്ഥികളും, അവരെ രക്ഷപ്പെടുത്താന് എത്തുന്ന പോലീസുകാരുടെയും കമാന്റോകളുടെയും സാഹസികവും സംഘര്ഷഭരിതവുമായ നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. അപ്പാനി ശരത്ത്, മേജര് രവി, ജയകൃഷ്ണന്, കൈലാഷ്, ബാലാജി ശര്മ്മ തുടങ്ങി മുപ്പത്തഞ്ചോളം പുതുമുഖ താരങ്ങളും ചിത്രത്തില് അണിനിരക്കുന്നുണ്ട്. രാമക്കല്മേടും മൂന്നാറുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്. സ്ക്വയര് സിനിമയുടെ ബാനറില് മുല്ല ഷാജിയാണ് മിഷന് സി നിര്മ്മിക്കുന്നത്.