തിരുവനന്തപുരം> കോവിഡ് മഹാമാരിയില് നാടാകെ വിറങ്ങലിച്ച് നില്ക്കുമ്പോഴും ജനക്ഷേമവും വികസനവും മുന്നിര്ത്തിയുള്ളതാണ് രണ്ടാം പിണറായി സര്ക്കാരിന്റെ ആദ്യ ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്. കടുത്ത സാമ്പത്തിക തകര്ച്ച നേരിടുമ്പോഴും ജനങ്ങള്ക്ക് മേല് ഒട്ടും അധികഭാരം അടിച്ചേല്പ്പിക്കാതെ ആശ്വാസം പകരുന്നുവെന്നതാണ് ബജറ്റിന്റെ സവിശേഷത.
ബദല് സാമ്പത്തിക നയത്തില് ഊന്നിയുള്ള ബജറ്റ് ഇന്നത്തെ സാഹചര്യത്തില് രാജ്യത്തിന് തന്നെ മാതൃകയാണ്.കോവിഡ് മൂലം ജനങ്ങള് നട്ടംതിരിയുമ്പോള് ഇന്ധനവില നിരന്തരം വര്ധിപ്പിച്ചും നികുതി കൂട്ടിയും ജനങ്ങളെയാകെ കൊള്ളയടിച്ച് രസിക്കുകയാണ് കേന്ദ്ര സര്ക്കാര്. സൗജന്യ വാക്സിന് വിതരണത്തിനുള്ള കാരുണ്യം പോലും നരേന്ദ്രമോഡി സര്ക്കാര് കാണിക്കുന്നില്ല.
ദുരന്തത്തിലും ജനങ്ങളെ വേട്ടയാടുന്ന മോഡിയുടെ നയമല്ല എല്ഡിഎഫ് സര്ക്കാരിന്റേതെന്ന് ബജറ്റ്അടിവരയിട്ട് വ്യക്തമാക്കുന്നു. ജനങ്ങളെ കരുതലോടെ ചേര്ത്ത് പിടിച്ച് പ്രതിസന്ധിയില് നിന്ന് കരകയറാനുള്ള സമീപനമാണ് ബജറ്റിലുള്ളത്. സൗജന്യ വാക്സിന് കാത്ത് നില്ക്കാതെ എത്ര ചെലവ് വന്നാലും അത്വാങ്ങി ജനങ്ങള്ക്ക് നല്കാനുള്ള പ്രതിബദ്ധതയാണ് സര്ക്കാരിന്റേത്.
ഈ ജനപക്ഷസമീപനം രാജ്യത്ത്മറ്റൊരുസര്ക്കാരില് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കോവിഡ് രണ്ടാം പാക്കേജിന് ഇരുപതിനായിരം കോടി നീക്കിവച്ചത് വലിയ പ്രതീക്ഷയാണ് നല്കിയിട്ടുള്ളത്. സാമൂഹികാരോഗ്യകേന്ദ്രം മുതല് മെഡിക്കല് കോളേജുകള് വരെയുള്ള ആശുപത്രികളിലെ സൗകര്യങ്ങള് വര്ദ്ധിപ്പിക്കുന്നത് ശ്രദ്ധേയമാണ്. തീരപരിപാലനത്തിനുള്ള സമഗ്ര പദ്ധതിയും അതിദാരിദ്ര്യ ലഘൂകരണത്തിനുള്ള നിര്ദേശങ്ങളും കാര്ഷികമേഖലയ്ക്ക്കൂടുതല് ഊന്നല് നല്കിയതും ജനപക്ഷ ബജറ്റ്എന്നതിന്റെ ഉദാഹരണങ്ങളാണ്.
അതിനാല് ബജറ്റിന്റെ ഉള്ളടക്കവും ലക്ഷ്യവും ജനങ്ങളില് എത്തിക്കുന്നതിന് സിപിഐ എം പ്രവര്ത്തകര് മുന്നിട്ടിറങ്ങണമെന്ന് എ വിജയരാഘവന് അഭ്യര്ത്ഥിച്ചു.