കോട്ടയം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിധി നടപ്പാക്കണമെന്നാണ് കേരള കോൺഗ്രസിന്റെ അഭിപ്രായമെന്ന് ജോസ് കെ.മാണി. ഏതെങ്കിലും വിഭാഗങ്ങൾക്ക് ഇതുകൊണ്ട് നഷ്ടമുണ്ടായാൽ പ്രത്യേക പാക്കേജ് നടപ്പാക്കണം. ഇടതുമുന്നണിയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ന്യൂനപക്ഷവകുപ്പ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ തുല്യമായി നൽകണം എന്നാണ് നിയമം പറയുന്നത്. അത് ഭരണഘടനാപരമായി പറയുന്നതാണ്. അതുകൊണ്ടാണ് കോടതി അത് പരിശോധിച്ചിട്ട് ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ഇനി ഇതിനകത്ത് ഏതെങ്കിലും ന്യൂനപക്ഷ സമുദായത്തിന് എന്തെങ്കിലും കുറവുകളാണ് ഉണ്ടാവുന്നതെങ്കിൽ അത് ഒരു പാക്കേജായി സാമൂഹിക ക്ഷേമവകുപ്പ് വഴി അതുമായി ബന്ധപ്പെട്ട് കൊടുക്കാൻ കഴിയണം. ജോസ് കെ.മാണി പറഞ്ഞു.