ഹൈദരാബാദ്
തെലങ്കാനയിലെ വാറങ്കൽ സെൻട്രൽ ജയിൽ ഒരു മാസത്തിനുള്ളിൽ ആരോഗ്യവകുപ്പിന്റെ കസ്റ്റഡിയിലാകും. നിസാം കാലഘട്ടത്തിൽ നിർമിച്ച 135 വർഷം പഴക്കമുള്ള ജയിൽനിൽക്കുന്നിടത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. 69 ഏക്കറില് ഒരു വർഷംകൊണ്ട് ആശുപത്രി നിർമിക്കാനാണ് തീരുമാനം. ആയിരത്തോളം തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റും.















