ന്യൂഡൽഹി
റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്കുള്ള പലിശനിരക്കായ റിപ്പോനിരക്ക് നാല് ശതമാനമായി തുടരും. വാണിജ്യബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന തുകയ്ക്കുള്ള പലിശനിരക്ക്(റിവേഴ്സ് റിപ്പോ) 3.35 ശതമാനമായി നിലനിർത്താനും പണനയ അവലോകനസമിതി തീരുമാനിച്ചു. നടപ്പുവർഷം ഉപഭോക്തൃ വിലസൂചികപ്രകാരമുള്ള പണപ്പെരുപ്പനിരക്ക് 5.1 ശതമാനമായിരിക്കും. ജിഡിപി 9.5 ശതമാനം വളരും.
റിസർവ് ബാങ്ക്
1.2 ലക്ഷം കോടിയുടെ ബോണ്ട് വാങ്ങും
നടപ്പുസാമ്പത്തികവർഷം രണ്ടാം പാദത്തിൽ 1.2 ലക്ഷം കോടി രൂപയുടെ സർക്കാർ ബോണ്ടുകളും കടപ്പത്രങ്ങളും റിസർവ് ബാങ്ക് വാങ്ങും. വിപണിയിൽ പണലഭ്യത വർധിപ്പിക്കാനാണിതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ജൂൺ 17ന് 40,000 കോടിയുടെ സർക്കാർ ബോണ്ടുകൾ വാങ്ങാൻ നേരത്തെ തീരുമാനിച്ചു.