എറണാകുളം> കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന അധിക നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്ഷണ ശാലകളില്‍ ഹോം ഡെലിവറി സേവനം മാത്രം അനുവദിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു.
അതിഥി തൊഴിലാളികള്‍ക്കായുള്ള കോവിഡ് പരിശോധനാ ക്യാമ്പുകളുടെ പ്രവര്‍ത്തനം ശകതമാക്കും. ആദിവാസി ഊരുകളിലെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റവന്യൂ, ഫോറസ്റ്റ്, പൊലീസ് തുടങ്ങിയ വകുപ്പുകള്‍ മികച്ച സേവനമാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആരോഗ്യ വകുപ്പ്, പോലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.