കൊച്ചി > കേരള സര്വകലാശാല അധ്യാപകരുടെ നിയമനം റദ്ദാക്കിയ സിംഗിള് ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. സിംഗിള് ബഞ്ച് വിധിക്കെതിരെ സര്ക്കാരും സര്വകലാശാലയും സമര്പ്പിച്ച അപ്പീല് ഫയലില് സ്വീകരിച്ചാണ് ഡിവിഷന് ബഞ്ച് നടപടി.
വിഷയങ്ങള് കേന്ദ്രീകരിച്ച് മാത്രമായി നിയമനത്തിന് സംവരണം ഏര്പ്പെടുത്തിയിട്ടില്ലെന്ന് വിലയിരുത്തിയായിരുന്നു സര്വകലാശാലയിലെ ഒട്ടേറെ അദ്ധ്യാപകരുടെ നിയമനം സിംഗിള് ബഞ്ച് റദ്ദാക്കിയത്. എന്നാല് സുപ്രീംകോടതി വിധികള് പരിഗണിക്കാതെയാണ് സിംഗിള് ബഞ്ച് വിധി പുറപ്പെടുവിച്ചതെന്ന് സര്ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല് കെ ഗോപാലകൃഷ്ണകുറുപ്പ് ചൂണ്ടിക്കാട്ടി.
ഏതെങ്കിലും പ്രത്യേക വിഷയങ്ങള്ക്ക് മാത്രമായി സംവരണം ചുരുക്കി സംവരണം ചുരുക്കി നിയമനം നടത്തുന്നത് സംവരണം പൂര്ണ്ണമായി നടപ്പാക്കുന്നതില് വീഴ്ച വരുത്തുമെന്ന് ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താക് കൗസര് ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് അഭിപ്രായപ്പെട്ടു. അപ്പീല് കൂടുതല് വാദത്തിനായി ഡിവിഷന് ബഞ്ച് മാറ്റിച്ചു. സംവരണതത്വങ്ങള് പാലിച്ചില്ലെന്ന് വിലയിരുത്തി നിയമനത്തിനുള്ള വിജ്ഞാപനം തന്നെ സിംഗിള് ബഞ്ച് റദ്ദാക്കുകയായിരുന്നു.