പാരീസ്
പ്രായം തളർത്താത്ത പോരാളി സെറീന വില്യംസ് മുന്നോട്ട്. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ അമേരിക്കൻ താരം മൂന്നാം റൗണ്ടിലെത്തി. റുമാനിയയുടെ മിഹേല ബുസർനെസ് കുവിനെ 6-–-3, 5-–-7, 6––1ന് തോൽപിച്ചു. പുരുഷവിഭാഗത്തിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ് സിപാസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റ് ഒന്നാം റാങ്കുകാരി ആഷ്ലി ബാർടി പിൻമാറി. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ–-ഫ്രാങ്കോ(ക്രൊയേഷ്യ) സഖ്യം മൂന്നാം റൗണ്ടിലെത്തി.