മുംബൈ
ആൺകുട്ടിക്ക് ജന്മം നൽകാത്തതിനാൽ ഭാര്യയെ മൂന്ന് പെൺമക്കൾക്കൊപ്പം ഒന്നരവര്‍ഷത്തോളം വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിൽ സോളാപുര്‍ ജില്ലയിലാണ് സംഭവം.
പന്താര്പുര് നഗരത്തിലെ സെന്‍ഡെ ഗള്ളി പ്രദേശത്തെ വീട്ടിൽനിന്ന് നാൽപ്പത്തൊന്നുകാരിയെയും എട്ടിനും 14നും ഇടയിൽ പ്രായമുള്ള മൂന്നു പെൺമക്കളെയുമാണ് പൊലീസ് മോചിപ്പിച്ചത്. രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കുറിപ്പ് ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് യുവതി വീടിന് പുറത്തേക്കെറിഞ്ഞതോടെയാണ് ക്രൂരത പുറത്തറിയുന്നത്.
കുറിപ്പ് കിട്ടിയ സ്ത്രീ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ലൈംഗികമായി പീഡിപ്പിച്ചെന്നും പലതവണ ഗര്‍ഭഛിദ്രം നടത്താൻ നിര്‍ബന്ധിച്ചുവെന്നും യുവതി മൊഴി നൽകി. ഭര്‍ത്താവിനെതിരെ ബലാത്സംഗ കുറ്റത്തിനടക്കം കേസെടുത്തു.