
വർഷങ്ങൾക്ക് മുമ്പ് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ച കേസിലാണ് തൃശൂർ പുത്തൻചിറ ചെറവട്ട സ്വദേശിയായ ജയിലിലായത്. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി എംഎ യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെ ഭാഗമായി ഒരു കോടി രൂപ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വധ ശിക്ഷ റദ്ദാക്കിയത്.
Also Read:
2012 സെപ്തംബർ 7-നായിരുന്നു അബുദാബിയിൽ ജോലി ചെയ്തിരുന്ന ബെക്സ് കൃഷ്ണയുടെ ജീവിതത്തിൽ വഴിത്തിരിവായ സംഭവം നടന്നത്. ജോലി സംബന്ധമായ ആവശ്യത്തിന് മുസഫയിലേക്ക് പോകുകയായിരുന്ന ബെക്സ് കൃഷ്ണയുടെ വാഹനം തട്ടി സുഡാൻ പൗരനായ കുട്ടി കൊല്ലപ്പെടുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ 2013- ൽ ബെക്സിന് വധശിക്ഷ വിധിച്ചു.
Also Read:
ബെക്സിന്റെ മോചനത്തിനായി കുടുംബം പലവഴി ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഒടുവിൽ ബന്ധു സേതു വഴി എംഎ യൂസഫലിയെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ ചര്‍ച്ചകൾക്കൊടുവിൽ ബെക്സിന് മാപ്പു നൽകാൻ കുട്ടിയുടെ കുടുംബം തയ്യാറാകുകയായിരുന്നു. നഷ്ടപരിഹാരമായി ഒരു കോടി രൂപ (അഞ്ച് ലക്ഷം ദിര്‍ഹം) കെട്ടിവെച്ചത് എംഎ യൂസഫലിയാണ്. നിയമ നടപടികൾ പൂര്‍ത്തിയാക്കി ബെക്സ് അടുത്ത ദിവസം നാട്ടിലേക്ക് പുറപ്പെടും.















