രണ്ട് ദിവസം വൈകിയെങ്കിലും തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തിയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. തെക്കൻ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ വരവറിയിച്ചതായി ഐഎംഡി ഡയറക്ടര്‍ ജനറൽ മൃത്യുഞ്ജയ് മൊഹാപാത്ര വാര്‍ത്താ ഏജൻസിയോടു പറഞ്ഞു. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഇത്തവണ ശരാശരി മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മധ്യേന്ത്യയിൽ ശരാശരിയിലും ഉയര്‍ന്ന മഴ ലഭിക്കും. രാജ്യത്തിൻ്റെ കിഴക്കൻ മേഖലകളിൽ ശരാശരിയിലും കുറവ് മഴയായിരിക്കും ലഭിക്കുക.
Also Read:
കഴിഞ്ഞ രണ്ട് മൺസൂൺ കാലത്തും കേരളത്തിൽ ഉള്‍പ്പെടെ ശരാശരിയിലും ഉയര്‍ന്ന മഴ ലഭിച്ചിരുന്നു. വേനൽമഴയുടെ സാഹചര്യം ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു നിൽക്കുന്നതിനാൽ ഇക്കുറി കാലവര്‍ഷത്തെ കേരളം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
Also Read:
അതേസമയം, ഇന്നു മുതൽ അടുത്ത മൂന്നു ദിവസത്തേയ്ക്ക് കേരളതീരത്തു നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്. തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപിലും കേരളതീരത്തും മണിക്കൂറിൽ 40 – 50 കിലോമീറ്റര്‍ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ജൂൺ 3, 4, 5 ദിവസങ്ങളിലാണ് മത്സ്യബന്ധനത്തിനു വിലക്കുള്ളത്. സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.