
കാലിഫോർണിയയിലെ സാൻ ഗാബ്രിയൽ വാലിയിലാണ് ഹെയ്‌ലിയുടെ ‘സാഹസികത’ വീട്ടിലെ സിസിടിവി ക്യാമെറയിൽ പതിഞ്ഞത്. ഒരു കരടിയും രണ്ട് കുട്ടികളും ഹെയ്‌ലിയുടെ വീടിന്റെ പിന്നാമ്പുറത്തുള്ള മതിലിലൂടെ വീട്ടുപരിസരത്തേക്ക് വരുന്നതാണ് വീഡിയോയുടെ തുടക്കം. കരടി വരുന്നത് കണ്ടതോടെ ഹാലിയുടെ വളർത്തുപട്ടികൾ കുരച്ച് കൊണ്ട് കരടിയ്ക്കെതിരെ നീങ്ങി. മതിലിലൂടെ നടന്നു വരുകയായിരുന്ന കരടിയുടെ കുഞ്ഞുങ്ങൾ ഇതുകണ്ട് പേടിച്ച് തിരികെ നടന്നു. അമ്മകരടി പക്ഷെ പട്ടികളെ കൈകൾകൊണ്ട് ആട്ടിപായിക്കാൻ ആണ് മതിലിന്റെ മുകളിൽ തന്നെ നിന്ന് ചെയ്തത്.
ഈ സമയത്ത് പട്ടികളുടെ കുര കേട്ട് അവിടെയെത്തിയ ഹെയ്‌ലി കരടിയ്ക്കുനേരെ ഓടിയടുത്തു. മതിലിൽ നിൽക്കുന്ന കരടിയെ സ്വന്തം കൈകൊണ്ട് മറുവശത്തേക്ക് തള്ളിയിട്ടു ഹെയ്‌ലി. പിടിവിട്ടു നിലത്ത് വീണ കരടി വീണ്ടും എഴുനേറ്റ് വരുന്നതിന് മുൻപ് ഹെയ്‌ലി തന്റെ പട്ടികളെയും വാരിയെടുത്ത് വീടിനകത്തേക്ക് ഓടി. തിരികെ മതിലിൻ മുകളിലേക്ക് തള്ളക്കരടി കയറിയെങ്കിലും വന്ന വഴിയേ തിരികെ പോകാനാനാണ് ശ്രമിച്ചത്.
pushed a bear off the wall of her backyard to save her dogs.
ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ പിന്നീട് ട്വിറ്ററിലും എത്തി. ഏകദേശം 8.4 ദശലക്ഷത്തിലധികം വ്യൂകൾ ആണ് വീഡിയോ ഇതിനകം നേടിയത്. “ആ സ്ത്രീ തന്റെ നായ്ക്കളെ സ്നേഹിക്കുന്നുവെന്ന് ഉറപ്പാണ്,” എന്നാണ് ഒരു ട്വിറ്റെർ ഉപഭോകതാവിന്റെ കമന്റ്. “ഇത് ക്യാമറയിൽ റെക്കോർഡ് ചെയ്തിരുന്നില്ല എങ്കിൽ ആരും ഇത് വിശ്വസിക്കുമായിരുന്നില്ല,” എന്നാണ് രണ്ടാമതൊരാളുടെ പ്രതികരണം.
‘കരടിയുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ’ ഹെയ്‌ലിന് വിരലിന് ചെറിയ പരിക്കും കാൽമുട്ടിന് ഉളുക്കും സംഭവിച്ചു. ഇതേ തുടർന്ന് ‘കരടിയെ തള്ളരുത്’ എന്ന് ഹെയ്‌ലി താമസ രൂപേണ ഫേസ്ബുക്കിൽ കുറിച്ചു. “ഞാൻ ചെയ്‌തത് നിങ്ങൾ ചെയ്യരുത്, നിങ്ങൾക്ക് സമാനമായ ഫലം ഉണ്ടാകണമെന്നില്ല” ഹെയ്‌ലി കൂട്ടിച്ചേർത്തു.















