ന്യൂഡൽഹി
തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ പറ്റ്ന എയിംസില്‍ കുട്ടികളിൽ പരീക്ഷിച്ച് തുടങ്ങി. പതിമൂന്നുകാരനിലാണ് ആദ്യ ഡോസ് കുത്തിവച്ചത്. 2–-18 പ്രായക്കാരായ 70–-80 കുട്ടികളിൽ പരീക്ഷിക്കുമെന്ന് എയിംസ് സൂപ്രണ്ട് ഡോ. സി എം സിങ് അറിയിച്ചു.
മഹാരാഷ്ട്രയിലെ പൊതുമേഖലാ സ്ഥാപനമായ ഹഫ്കിൻ ബയോഫാം കോവാക്സിൻ ഉൽപ്പാദനത്തിന് ഒരുങ്ങുന്നു. ഭാരത് ബയോടെക്കുമായുള്ള സാങ്കേതിക കൈമാറ്റ ധാരണയിലൂടെയാകും വാക്സിൻ ഉൽപ്പാദനം.