തിരുവനന്തപുരം
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ വിലയും കുത്തനെകൂട്ടി. 41 രൂപയായിരുന്ന മണ്ണെണ്ണ വില മൂന്ന് രൂപ കൂട്ടി ലിറ്ററിന് 44ആക്കി. ഒരുവർഷംകൊണ്ട് ഇരട്ടിയായാണ് വില കൂടിയത്. മണ്ണെണ്ണയുടെ സബ്സിഡി കേന്ദ്രം നേരത്തെ ഒഴിവാക്കിയിരുന്നു. മാർച്ച്വരെ വൈദ്യുതീകരിക്കാത്ത കാർഡുകൾക്ക് നാല് ലിറ്ററും മറ്റുള്ളവർക്ക് അരലിറ്ററുമാണ് പ്രതിമാസം നൽകിയത്. പുതിയ സാമ്പത്തിക വർഷാരംഭത്തോടെ ഇതിൽ 30 ശതമാനം വെട്ടിക്കുറച്ചു.