ബംഗളൂരൂ> ആറ് വയസ് പ്രായമുള്ള കുട്ടി ഡങ്കിപ്പനി വന്ന് മരിച്ചതിനെത്തുടര്ന്ന് നാല് പേര് ചേര്ന്ന് 50 വയസ് പ്രായമുള്ള ഡോക്ടറെ മര്ദ്ദിച്ചു.ആക്രമത്തില് പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കര്ണാടകയിലാണ് സംഭവം
ആശുപത്രിയില് നിന്നും ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോകവെയാണ് ഡോക്ടര്ക്ക് മര്ദ്ദനമേറ്റത്. ദീപക് സി.ഇ എന്ന ഡോക്ടറാണ് കര്ണാടകയിലെ താരിക്കരയിലെ ബസവേശ്വര ആശുപത്രിയില് മരിച്ച കുട്ടിയെ ചികിത്സിച്ചത്.
ആരോഗ്യപ്രവര്ത്തകര്ക്കെതിരെ ഇത്തരം ആക്രമണങ്ങള് വര്ധിച്ചു വരുന്ന സാഹചര്യത്തില് ലീഗല് സെല് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് റസിഡന്റ് ഡോക്ടര്മാര് കര്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് കത്തെഴുതി.
‘സംഭവം നടന്ന് 18 മണിക്കൂറിനകം നാലു പ്രതികളെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ ആരോഗ്യ നില വഷളായതോടെയാണ് ചികിത്സക്കായി ഷിമോഗയിലേക്ക് മാറ്റിയത്. ശേഷം കുട്ടി മരിച്ചു. അറസ്റ്റിലായവരില് ഒരാള് മരിച്ച കുട്ടിയുടെ ബന്ധുവാണ്. ബാക്കി മൂന്ന് പേര് ഇയാളുടെ സുഹൃത്തുക്കളാണ്’ -പൊലീസ് സൂപ്രണ്ട് എം.എച്ച്. അക്ഷയ് പറഞ്ഞു.