കൊച്ചി > ആര്ടിപിസിആര് പരിശോധന നിരക്ക് അഞ്ഞൂറ് രൂപയാക്കി നിശ്ചയിച്ച സര്ക്കാര് ഉത്തരവില് ഹൈക്കോടതി ഡിവിഷന് ബെഞ്ചും ഇടപെട്ടില്ല. സര്ക്കാര് ഉത്തരവ് സ്റ്റേ ചെയ്യാന് വിസമ്മതിച്ച സിംഗിള് ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ചില ലാബ് ഉടമകള് സമര്പ്പിച്ച അപ്പീല് സര്ക്കാര് വിശദീകരണത്തിനായി ഡിവിഷന് ബഞ്ച് മാറ്റിവച്ചു.
ഐസിഎംആര് നിര്ദ്ദേശപ്രകാരമാണ് പരിശോധനാ നിരിക്ക് നിശ്ചയിച്ചതെന്ന് സര്ക്കാര് കോടതിയെ അറിയിച്ചു. പരിശോധന കിറ്റുകളുടെ നിലവിലുള്ള വിലയും മറ്റും അടിസ്ഥാനമാക്കിയാണ് നിരക്ക് നിശ്ചയിച്ചതെന്നും സര്ക്കാര് വിശദീകരിച്ചു. പകര്ച്ചവ്യാധി വ്യാപനം തടയല് നിയമപ്രകാരം സാസ്ഥാന സര്ക്കാരിന് നിരക്ക് നിശ്ചയിക്കാന് അധികാരമുണ്ടും വിശദീകരിച്ചു.
പരിശോധന നിരക്ക് നിശ്ചയിക്കാന് സംസ്ഥാന സര്ക്കാരുകള്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാന് ഐസിഎംആറിന് കോടതി നിര്ദ്ദേശം നല്കി.