തിരുവനന്തപുരം
മലപ്പുറം ജില്ലയിൽ കോവിഡ് വാക്സിൻ വിതരണം കുറവാണെന്ന പ്രചാരണങ്ങൾ സത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കഴിഞ്ഞദിവസംവരെ ഓരോ ജില്ലയിലും വിതരണം ചെയ്ത വാക്സിന്റെ ശതമാന കണക്കിൽ ഇത് വ്യക്തമാണ്.
ആദ്യഡോസ് വിതരണത്തിൽ ആലപ്പുഴ 52, എറണാകുളം 55, ഇടുക്കി 52, കണ്ണൂർ 47, കാസർകോട് 78, കൊല്ലം 52, കോട്ടയം 54, കോഴിക്കോട് 52, മലപ്പുറം 42, പാലക്കാട് 44, പത്തനംതിട്ട 63, തിരുവനന്തപുരം 57, തൃശൂർ 52, വയനാട് 77 എന്നിങ്ങനെയാണ് ശതമാന കണക്ക്. 16 ശതമാനം മാത്രമാണ് മലപ്പുറം ജില്ലയ്ക്ക് ലഭിച്ചതെന്ന പ്രതിപക്ഷ അംഗം എ പി അനിൽകുമാറിന്റെ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്തെങ്കിലും കുറവുവന്നാൽ, പരിഹരിക്കും. എന്നാൽ, അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.















