ന്യൂഡൽഹി
കോവിഷീൽഡും കോവാക്സിനും രണ്ടു ഡോസ് വീതം നല്കുമെന്നും ഒരാൾക്ക് രണ്ട് വ്യത്യസ്ത വാക്സിൻ നൽകില്ലെന്നും വ്യക്തമാക്കി കേന്ദ്ര സർക്കാർ. വാക്സിൻക്ഷാമം മറികടക്കാന് വേണ്ടത്ര ശാസ്ത്രീയ പിൻബലമില്ലാതെ നടപടിയിലേക്ക് നീങ്ങുന്നതിൽ ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് കേന്ദ്ര വിശദീകരണം.
രണ്ട് വാക്സിന് നല്കുന്നതിന് കൂടുതൽ ഗവേഷണം അനിവാര്യമെന്നും ഇന്ത്യയിൽ കുത്തിവയ്പ് മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയിട്ടില്ലെന്നും നിതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു. കേന്ദ്രത്തിന്റെ കോവിഡ് വർക്കിങ് ഗ്രൂപ്പ് അധ്യക്ഷന് ഡോ. എൻ കെ അറോറയെ ഉദ്ധരിച്ചാണ് കോവിഷീൽഡ് ഒറ്റ ഡോസാക്കുമെന്നും ഇടകലര്ത്തിനല്കുമെന്നും വാർത്ത വന്നത്. അതേസമയം, കോവിഡ് രോഗമുക്തി നേടിയവർക്ക് ഒരു ഡോസ് വാക്സിൻ മതിയെന്ന് ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദഗ്ധർ അവകാശപ്പെട്ടു.