മിലാൻ
ഇറ്റാലിയൻ ഫുട്ബാൾ ലീഗിലെ ഈ സീസണിലെ മികച്ച കളിക്കാരനായി റൊമേലു ലുക്കാക്കു. ഈ ബൽജിയംകാരന്റെ കരുത്തിലാണ് ഇന്റർ മിലാൻ ഇത്തവണ ഇറ്റാലിയൻ കിരീടം ഉയർത്തിയത്. 24 ഗോളും 11 അവസരങ്ങളുമാണ് ലുക്കാക്കു ഒരുക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മികച്ച മുന്നേറ്റക്കാരൻ. യുവന്റസിനായി 29 ഗോളാണ് ഈ പോർച്ചുഗീസുകാരൻ നേടിയത്. എ സി മിലാന്റെ ജിയാൻല്യുജി ദൊണെരുമയാണ് ഗോൾ കീപ്പർ.