ബ്രസ്സൽസ്
യൂറോ കപ്പിന് ഒരുങ്ങുന്ന ബൽജിയം ടീമിന് ആശ്വാസം. മധ്യനിരയിലെ വിശ്വസ്തൻ കെവിൻ ഡി ബ്രയ്ൻ ടൂർണമെന്റിൽ കളിക്കും. ഇരുപത്തൊമ്പതുകാരൻ അടുത്തയാഴ്ച്ച ടീമിനൊപ്പം ചേരും. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ചെൽസിക്കെതിരായ കളിയിൽ ഈ മാഞ്ചസ്റ്റർ സിറ്റിക്കാരന് പരിക്കേറ്റിരുന്നു. അന്റോണിയോ റൂഡിഗർ ഡി ബ്രയ്ന്റെ മുഖത്ത് അറിയാതെ ഇടിക്കുകയായിരുന്നു. മൂക്കിനും കണ്ണിനും പരിക്കേറ്റു. വിശദമായ പരിശോധനയിൽ ശസ്ത്രക്രിയ ആവശ്യമല്ലെന്ന് തെളിഞ്ഞു. ഇതിന് പിന്നാലെയാണ് ബൽജിയം പരിശീലകൻ റോബെർട്ടോ മാർട്ടിനെസ് ഡി ബ്രയ്ൻ ടീമിനോപ്പം ചേരുമെന്ന് അറിയിച്ചത്.