ന്യൂഡൽഹി
ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾ ബി 1.617.1നും ബി 1.617.2വിനും പുതിയ പേര് നൽകി ലോകാരോഗ്യ സംഘടന. യഥാക്രമം കാപ്പ, ഡെൽറ്റ എന്നാണ് ഔദ്യോഗികമായി നൽകിയ പേര്. ഗ്രീക്ക് ഭാഷയിലെ അക്ഷരങ്ങളാണ് ഇവ. ഇന്ത്യയില് ആദ്യമായി കണ്ടെത്തിയതിനാല് ഇന്ത്യന് വകഭേദം എന്ന് വിളിക്കപ്പെട്ടത് വിവാദമായതോടെയാണ് ലോകാരോഗ്യ സംഘടന വകഭേദങ്ങള്ക്ക് പേരിട്ടത്.
യുകെയില് കണ്ടെത്തിയ വകഭേദത്തിന് ആൽഫ എന്നും ബ്രസീൽ ഇനത്തിന് ബീറ്റ എന്നും ദക്ഷിണാഫ്രിക്കൻ ഇനത്തിന് ഗാമ എന്നും പേരിട്ടു. വൈറസിന്റെ പേരിൽ രാജ്യങ്ങള് അപമാനിക്കപ്പെടാന് താല്പ്പര്യമില്ലാത്തതിനാലാണ് ഇത്തരം നാമകരണമെന്നാണ് വിശദീകരണം. അമേരിക്കയിൽ കണ്ടെത്തിയ രണ്ടു വകഭേദങ്ങൾക്ക് ‘എപ്സിലൺ’ എന്നും ‘അയോട്ട’ എന്നും പേരിട്ടു.