മലപ്പുറം: ബ്ലാക്ക് ഫംഗസ് ബാധിച്ച് മലപ്പുറത്ത് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് സ്വദേശി വസന്ത(48)യാണ് മരിച്ചത്. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെയോടെ രോഗം മൂർച്ഛിച്ച ഇവർ ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്.
കഴിഞ്ഞ 23-ാം തീയതിയാണ് പാലക്കാട്, കൊട്ടശ്ശേരി സ്വദേശിനിയായ വസന്തയെ മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചതിനേത്തുടർന്ന് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് മുക്തയായെങ്കിലും ബ്ലാക്ക് ഫംഗസ് ഗുരുതരമായി ബാധിച്ചാണ് മരണം സംഭവിച്ചത്. പ്രമേഹമുൾപ്പെടെ മറ്റ് അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു.
Content Highlights: One more black fungus deaths in Kerala