തിരുവനന്തപുരം: തനിക്ക് ലഭിച്ച വകുപ്പ് ചെറുതാണെന്ന പ്രചാരത്തിനെതിരേ മന്ത്രി കെ.രാധാകൃഷണൻ. പട്ടികാജാതി- വർഗ വിഭാഗത്തെ ഉയർത്തുക എന്നത് വലിയകാര്യമാണെന്നും ഏറ്റവും വലിയ വകുപ്പാണിതെന്നും മന്ത്രി പറഞ്ഞു.
ഇനിയും ചെറിയ വകുപ്പെന്ന് കളിയാക്കരുത്. തനിക്ക് തന്നത് ചെറിയ വകുപ്പെന്ന കളിയാക്കൽ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കെ. ബാബുവിന്റെ പരാമർശത്തിനായിരുന്നു മന്ത്രിയുടെ മറുപടി. പരാമർശം പിൻവലിക്കുന്നുവെന്ന് കെ. ബാബു അറിയിച്ചു.
Content Highlights:K Radhakrishnans reply to K Babu