ദിവസങ്ങൾക്ക് ശേഷം റൂഫിന്റെ ഒരു ഭാഗത്ത് ദ്വാരം വീഴുകയും മഴവെള്ളം ഒലിക്കാനും തുടങ്ങി. വീട്ടുടമസ്ഥനോട് പറഞ്ഞിട്ട് വലിയ കാര്യമില്ല എന്ന് മനസ്സിലാക്കിയ ഹരി ദ്വാരം അടക്കാൻ കയറിയപ്പോൾ ഞെട്ടി. പാമ്പുകളുടെ കേന്ദ്രമാണ് തങ്ങൾ താമസിക്കുന്ന വീടിന്റെ തട്ടിൻപുറം എന്ന് ഹാരി ഞെട്ടലോടെ മനസ്സിലാക്കി.
മെട്രോ യുകെയുടെ റിപ്പോർട്ട് അനുസരിച്ച് 4 വണ്ടൻ പാമ്പുകളെയാണ് തട്ടിപ്പുറത്ത് നിന്നും പിടികൂടിയത്. പൊളിഞ്ഞ ദ്വാരത്തിലൂടെ തൂങ്ങിയാടുന്ന പാമ്പുകളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. WTVC റിപ്പോർട്ടർ, ബ്ലിസ് സിക്‌മാൻ ആണ് ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ഹാരിയും ഭാര്യയും കൗമാരക്കാരായ കുട്ടികളും ചേർന്ന കുടുംബം കഴിഞ്ഞ കുറച്ച് മാസങ്ങളായി പാമ്പുകൾ താമസിക്കുന്ന തട്ടിപ്പുറത്തിന് കീഴിലാണ് കിടന്നിരുന്നത് എന്നത് കുടുംബം ഒരു പേടിസ്വപ്നം പോലെയാണ് ഓർക്കുന്നത്. സംഭവത്തെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന് വീടിന്റെ തട്ടിപ്പുറം പൂർണമായും അഴിച്ചുമാറ്റി പരിശോധന നടത്തണം എന്ന നിർദേശം വച്ച്. എന്നാൽ ഇത് വീട്ടുടമസ്ഥന് സ്വീകാര്യമായിരുന്നില്ല. ഇതേ തുടർന്ന് പാമ്പുപിടുത്തക്കാർ തട്ടിപ്പുറം മുഴുവൻ പരിശോധിച്ച് വേറെ പാമ്പുകൾ ഇല്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ദ്വാരം വന്ന ഭാഗം അടയ്ക്കുകയും ചെയ്‌തു.
അതെ സമയം ഹാരിയ്ക്കും കുടുംബത്തിനും ഇതോടെ ഉറക്കം നഷ്ടപ്പെട്ടു. തട്ടിൻപുറത്തുണ്ടാവുന്ന ഏതൊരു ശബ്ദവും കുടുംബത്തിന്റെ ഉറക്കം നശിപ്പിക്കുകയാണ്. എത്രയും വേഗം വീടുമാറാനുള്ള ഒരുക്കത്തിലാണ് ഹാരിയും കുടുംബവും.