തിരുവനന്തപുരം
ഇന്ത്യൻ അത്ലറ്റിക്സിന് നിരവധി കായിക താരങ്ങളെ സമ്മാനിച്ച സായ് അത്ലറ്റിക് കോച്ച് എം എ ജോർജ് സർവീസിൽ നിന്ന് വിരമിച്ചു. 30 വർഷത്തെ സേവനത്തിന് ശേഷമാണ് സായ് എൽഎൻസിപിയുടെ പടിയിറങ്ങുന്നത്.
2010 കോമണ്വെല്ത്ത് ഗെയിംസ്, 2010 ഏഷ്യന് ഗെയിംസ്, 2013 ഏഷ്യന് അത്ലറ്റിക് ചാമ്പ്യന്ഷിപ്പ് എന്നിവയില് ഇന്ത്യന് കോച്ചായിരുന്നു. 20011, 2015 വർഷങ്ങളിൽ നടന്ന ദേശീയ ഗെയിംസിൽ കേരളത്തിന്റെ പരിശീലകനും ജോർജായായിരുന്നു. കോമണ്വെല്ത്ത് മെഡല് ജേതാവ് എം എ പ്രജുഷ, ഏഷ്യന് ഗെയിംസ് മെഡല് ജേതാക്കളായ ജോസഫ് ജി ഏബ്രഹാം, വി നീന, ഏഷ്യന് അത്ലറ്റിക് ചാമ്പ്യന്ഷിപ്പിലെ വെങ്കലം നേടിയ എൻ വി ഷീന ഉള്പ്പെടെയുള്ളവര് ജോര്ജിന്റെ ശിഷ്യരാണ്. സായിയിൽ നിന്നിറങ്ങിയ ശേഷം കോതമംഗലം മാര് അത്തനേഷ്യസ് അക്കാദമിയിൽ പരിശീലകാനാണ് തീരുമാനം. എറണാകുളം കോടനാട് സ്വദേശിയാണ്.















