Friday, June 13, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അടുക്കളയും സെറ്റാക്കി ; വോളിബോൾ താരം കെ എസ്‌ ജിനി 
ലോക്ക്ഡൗൺ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു

by News Desk
June 1, 2021
in SPORTS
0
അടുക്കളയും-സെറ്റാക്കി-;-വോളിബോൾ-താരം-കെ-എസ്‌-ജിനി-
ലോക്ക്ഡൗൺ-അനുഭവങ്ങൾ-പങ്കുവയ്ക്കുന്നു
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കേരള വോളിബോൾ ടീം നായികയും കെഎസ്ഇബി താരവുമായ കെ എസ് ജിനി ഇന്ത്യകണ്ട മികച്ച സെറ്റർമാരിലൊരാളാണ്. ജിനി കോവിഡ്, 
ലോക്ക്ഡൗൺ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ എത്തിയതാണ്. 11 വർഷം കഴിഞ്ഞ് 2020ൽ ആദ്യ ലോക്ക്ഡൗൺ കാലത്താണ് തുടർച്ചയായി രണ്ടരമാസം വീട്ടിൽ നിൽക്കുന്നത്. വർഷങ്ങളായി ഹോസ്റ്റലുകളിൽ തന്നെയായിരുന്നതിനാൽ പാചകത്തിൽ അത്ര മിടുക്കിയായിരുന്നില്ല. എന്നാൽ രണ്ട് ലോക്ഡൗൺ കാലങ്ങളിലായി കുറേ ദിവസം വീട്ടിൽ വന്ന് നിൽക്കാൻ കഴിഞ്ഞതിനാൽ പാചകം ചെയ്യാൻ ഒരുവിധം പഠിച്ചു.

ആദ്യ ലോക്ഡൗൺ കാലത്താണ് കൂടുതൽ സമയം വീട്ടിൽ നിന്നത്. കണ്ണേട്ടന്റെ(ഭർത്താവ് അഖിൽ) എറണാകുളം നോർത്ത് പറവൂരിലെ ചിറ്റാറ്റുക്കരയിലെ വീട്ടിലായിരുന്നു. രാവിലെയും വൈകിട്ടും സ്ഥിരമായി വ്യായാമം ചെയ്തിരുന്നു. ഒറ്റക്കാണെങ്കിലും ബോൾ ഉപയോഗിച്ച് ചെയ്യാനുള്ള ഒരുപാട് സ്കിൽസ് കെഎസ്ഇബിയുടെ പഴയ പരിശീലകൻ സണ്ണിസാറും(സണ്ണി ജോസഫ്) ഇപ്പോഴത്തെ പരിശീലക പ്രജിഷേച്ചി(എം കെ പ്രജിഷ)യും പഠിപ്പിച്ചു തന്നിട്ടുണ്ട്. വീടിന്റെ ചുവരിന്റെ സഹായത്തോടെയായിരുന്നു കൂടുതലും പരിശീലനം. ലോക്ക്ഡൗണിൽ ഇളവ് വന്നതോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിയെങ്കിലും കാര്യമായി മത്സരങ്ങളൊന്നുമുണ്ടായില്ല. ഈ മാർച്ചിൽ ഒഡീഷയിലെ ഭുവനേശ്വറിൽ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പാണ് ആകെ നടന്ന പ്രധാന ടൂർണമെന്റ്. അതിൽ കേരളത്തെ നയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ഫൈനലിൽ റെയിൽവേസിനെ കീഴടക്കി തുടർച്ചയായി മൂന്നാം തവണയും ജേതാക്കളാകാൻ കഴിയുഞ്ഞുവെന്നത് സന്തോഷകരമാണ്. കോവിഡ് ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഭുവനേശ്വറിന് പോയത്. ദേശീയ ചാമ്പ്യൻഷിപ്പിന് മുമ്പുള്ള ജില്ലാ, സൗത്ത് സോൺ, സംസ്ഥാന സൂപ്പർ സോൺ മത്സരങ്ങളുമുണ്ടായിരുന്നു. മേയിൽ ഫെഡറേഷൻ കപ്പ് ഉണ്ടാകുമെന്ന് ദേശീയ ചാമ്പ്യൻഷിപ്പിന്റെ സമയത്ത് പറഞ്ഞ് കേട്ടിരുന്നു. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗം വന്നതോടെ എല്ലാം ലോക്കായി.

ഞങ്ങൾ ഒമ്പത് പേരും കെഎസ്ഇബിയിലാണ് ജോലി ചെയ്യുന്നതെങ്കിലും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യുടെ എക്സലൻസ് സ്കീമിൽ ഉൾപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ താമസവും ഭക്ഷണവുമെല്ലാം സായി ഹോസ്റ്റലിൽ നിന്നാണ്. ഇത്തവണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചെറിയ നിയന്ത്രണങ്ങൾ വന്നപ്പോൾ തന്നെ സായി ഹോസ്റ്റൽ അടച്ചു. ഒരു മാസമായി തിരുവനന്തപുരത്ത് ഒരു വീട് വാടകക്കെടുത്താണ് ഞങ്ങൾ നിന്നിരുന്നത്. എന്നാൽ സംസ്ഥാനത്താകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ പോകാൻ അനുമതി നൽകി. ശാരീരിക ക്ഷമത നിലനിർത്താനുള്ള വ്യായാമങ്ങൾ എല്ലാ ദിവസവും ചെയ്യുന്നുണ്ടായിരുന്നു. വ്യാഴാഴ്ച ഞങ്ങൾ തിരുവനന്തപുരത്ത് തിരിച്ചെത്തി.

Previous Post

കോപ്പ അമേരിക്ക ബ്രസീലിൽ; ഔദ്യോഗിക സ്ഥിരീകരണം വന്നു

Next Post

മുൻ ഇന്ത്യൻ പരിശീലകൻ 
എം എ ജോര്‍ജ് വിരമിച്ചു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
40
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
40
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
42
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
38
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
25
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
5
Next Post
മുൻ-ഇന്ത്യൻ-പരിശീലകൻ-
എം-എ-ജോര്‍ജ്-വിരമിച്ചു

മുൻ ഇന്ത്യൻ പരിശീലകൻ 
എം എ ജോര്‍ജ് വിരമിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.