തിരുവനന്തപുരം: ടിബറ്റിൽ കടന്നുകയറി ഒരു സംസ്കാരത്തെ കമ്യൂണിസ്റ്റ് ചൈന എങ്ങിനെയാണോ ഇല്ലായ്മ ചെയ്തത് അതിന് സമാനമായ നടപടിയാണ് ലക്ഷദ്വീപിൽ ഇന്നു നടന്നുകൊണ്ടിരിക്കുന്നതെന്ന് പി.ടി. തോമസ് എം.എൽ.എ. ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെ ഭേദഗതികൾ ഉന്നയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമേയത്തിന്റെ ആദ്യ ഖണ്ഡികയിൽ ചരിത്രപരമായും സാംസ്കാരികമായും ഉള്ള എന്നതിന് പകരം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും എന്ന് ചേർക്കണമെന്ന് പി.ടി. തോമസ് പറഞ്ഞു.
രണ്ടാമത്തെ ഖണ്ഡികയിൽ- നടപടിക്രമങ്ങൾ അവിടുത്തെ അഡ്മിനിസ്ട്രേറ്റർ ഉൾക്കൊള്ളുന്നു എന്നുള്ളതിന് പകരം കേന്ദ്രസർക്കാർ അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് കൈക്കൊള്ളുന്നു എന്ന് ചേർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്നതിനു പകരം കേന്ദ്രഗവൺമെന്റിന്റെ ഒത്താശയോടെ എന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു.
content highlights:pt thomas demands ammendment in lakshadweep resolution