കരിപ്പൂർ
രാജ്യത്തെ ആഭ്യന്തര വിമാനയാത്രാ നിരക്ക് കുത്തനെ വർധിപ്പിക്കാൻ വ്യോമയാന മന്ത്രാലയം അനുമതി. എയർ ഇന്ത്യയുടെയും സ്വകാര്യ വിമാനക്കമ്പനികളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി. സംസ്ഥാനത്തെ നാല് വിമാനത്താവളത്തെയും വർധന ബാധിക്കും.അന്തർദേശീയ നിരക്ക് കൂട്ടിയതിനു പിന്നാലെയാണ് യാത്രക്കാരുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം. ജൂൺ ഒന്നുമുതൽ വർധിപ്പിച്ച നിരക്ക് നിലവിൽവരും. 500 മുതൽ 2000 രൂപ വരെയാണ് വർധന.മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണിലായതിനാൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം നന്നേ കുറഞ്ഞു. ജൂൺ 30 വരെ രാജ്യാന്തര സർവീസിനും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് നിരക്ക് വർധന.