പിത്തോറഗഡ്
ഉത്തരാഖണ്ഡിലെ കുട്ട ചൗരാനി ഗ്രാമത്തിലെ ആദിവാസികൾ കോവിഡ് പരിശോധന ഒഴിവാക്കാൻ കാട്ടിലേക്ക് ഓടിയൊളിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാർ പരിശോധനയ്ക്ക് എത്തുന്നതറിഞ്ഞാണ് ഗോത്രവർഗമായ ബൻറാവത്ത് സമുദായ അംഗങ്ങൾ ഓടിപ്പോയത്.
വംശനാശ ഭീഷണിയിലുള്ള ഗോത്രവർഗത്തിലെ അഞ്ഞൂറോളംപേരാണ് ദിദിഹട്ട് സബ്ഡിവിഷനിലുള്ളത്. സമീപത്തെ അൾത്താരി, ജംതാരി ഗ്രാമങ്ങളിൽ പരിശോധന നടന്നു.
ആരോഗ്യ പരിശോധനയ്ക്കും മരുന്നുകഴിക്കാനും തയ്യാറാണെന്നും ശരീരത്തിനുള്ളിൽ ഒന്നുംകടത്തി പരിശോധിക്കാൻ അനുവദിക്കില്ലെന്നും സമുദായത്തിലെ മുതിർന്ന അംഗം ജഗത് സിംഗിംഗ് രാജ്വർ പറഞ്ഞു. സാമ്പിൾ എടുക്കുന്ന സ്ട്രിപ്പ് രോഗം പരത്തുമെന്ന ഭീതിയിലാണ് ഇവർ എതിർക്കുന്നതെന്ന് അധികൃതർ പറഞ്ഞു.