കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും ഉണ്ടാകുന്ന വികാരമാണ് പൃഥ്വിരാജിനുമുണ്ടായത്. എല്ലാ കാര്യങ്ങളോടും അസഹിഷ്‌ണുതയുള്ള നിലപാടാണ് സംഘപരിവാറിൻ്റേത്. അതേ നിലപാട് തന്നെയാണ് പൃഥ്വിരാജിനെതിരെ അവർ പുറത്തെടുത്തത്. എന്നാൽ അതിനോ നമ്മുടെ സമൂഹത്തിന് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിപ്പ് തന്നെയാണ് നമ്മുടെ നാട് നിൽക്കുക. ശരിയായ രീതിയിലുള്ളതാണ് പൃഥ്വിരാജിൻ്റെ പ്രതികരണം. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാന്‍ സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് വിവാദത്തിൽ പ്രതികരിച്ച പൃഥ്വിരാജിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന സൈബർ അധിക്ഷേപം രൂക്ഷമായി തുടരുകയാണ്. മുതിർന്ന ബിജെപി നേതാക്കൾ അടക്കമുള്ളവർ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. രൂക്ഷമായ ഭാഷയിലാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്.