Also Read :
പോലീസ് എത്തിയതോടെ ഉണ്ടാക്കി വച്ച ബിരിയാണി കഴിക്കാനാകാതെ ഓടി രക്ഷപെടുകയായിരുന്നു. ഒരു വിവാഹ സത്കാരത്തോട് കിടപിടിക്കുന്ന ഒരുക്കങ്ങളാണ് ഇവിടെ നടത്തിയിരുന്നത്. റോഡരികിലും ഫാമിന്റെ മുറ്റത്തുമായി 15ലധികം വാഹനങ്ങളാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഇത് കണ്ടാണ് പോലീസ്പരിശോധന നടത്തിയത്.
ബിരിയാണിയുണ്ടാക്കി കഴിച്ച് തുടങ്ങിയപ്പോഴേക്കുമാണ് പോലീസ് സ്ഥലത്ത് എത്തിയത്. ഇത്തരത്തിൽ ഒത്തുകൂടുന്നതിന് വേണ്ടി മാത്രമാണ് വാഹനങ്ങള്‍ പ്രദേശത്ത് എത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ഫാം ഉടമയക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതിന് പുറമെ, വാഹനത്തിന്റെ ഉടമകളുടെ പേരിലും ശക്തമായ നടപടിയെടുത്തിട്ടുണ്ട് എന്ന് പോലീസ് വ്യക്തമാക്കി.
പോലീസ് സാന്നിദ്ധ്യം കണ്ടതോടെ മുങ്ങിയതോടെ ബിരിയാണി ചെമ്പും യുവാക്കളുടെ ഫോണും വാഹനങ്ങളും അടക്കം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Also Read :
സംസ്ഥാനത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് മലപ്പുറം. ട്രിപ്പിൾ ലോക് ഡൗണിന് പുറമെ കടുത്ത നിയന്ത്രങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അവശ്യ സാധനങ്ങള്‍ വിൽക്കുന്ന കടകള്‍ തുറക്കില്ല. പുതുക്കിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണൻ ഉത്തരവ് ഇറക്കി. അതേസമയം, പാൽ, പത്രം, മെഡിക്കൽ സ്ഥാപനങ്ങള്‍ പെട്രോള്‍ പമ്പ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് അനുമതിയുണ്ട്.