അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ പട്ടേലിൻ്റെ വിവാദ തീരുമാനങ്ങൾ ചോദ്യം ചെയ്‌ത് മലപ്പുറം സ്വദേശിയും കെപിസിസി സെക്രട്ടറിയുമായ കെ പി നൗഷാദലി, കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
ദ്വീപിലെ പരിഷ്‌കാരങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടതോടെ ഉടൻ നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാരിനായി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതോടെയാണ് രണ്ടാഴ്‌ചത്തെ സമയം അനുവദിച്ചത്. എന്നാൽ പുതിയ പരിഷ്‌കാരങ്ങൾ നിർത്തിവെക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിശദീകരണം ലഭിച്ച ശേഷം വിഷയത്തിൽ തുടർ നടപടികളിലേക്ക് കടക്കാം. അതുവരെ വിവാദമായ ഉത്തരവുകൾ സ്‌റ്റേ ചെയ്യാൻ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ‘ലക്ഷദ്വീപ് ഡെവലപ്‌മെൻ്റ് അതോറിറ്റി റെഗുലേഷൻ’ എന്ന കരട് നിയമനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ തടയണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.
ദ്വീപിനെ ഭരണ പരിഷ്‌കാരങ്ങൾ ദ്വീപിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ളതാണെന്ന് കളക്‌ടർ എസ് അസ്‌കർ അലി വ്യാഴാഴ്‌ച വ്യക്തമാക്കിയിരുന്നു. പരിഷ്‌കാരങ്ങളിലൂടെ ദ്വീപിലെ ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. വിനോദ സഞ്ചാര മേഖലയ്‌ക്ക് മാത്രമായിരിക്കും മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട ലൈസൻസ് ഉണ്ടായിരിക്കുകയെന്നും വാർത്താ സമ്മേളനത്തിൽ കളക്‌ടർ വ്യക്തമാക്കി.
ദ്വീപിൽ ഗോവധ നിരോധനം നടപ്പാക്കിയെന്ന് വ്യക്തമാക്കിയ നിലവിലേത് കളക്‌ടർ വികസന പ്രവർത്തനങ്ങൾ ആണെന്ന് വ്യക്തമാക്കി. പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത് അനധികൃത കയ്യേറ്റങ്ങളാണ്. ദ്വീപിൽ മയക്കുമരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങളും വർധിക്കുകയാണ്. സ്‌ത്രീകൾക്ക് വേണ്ടി പ്രത്യേക പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കളക്‌ടർ പറഞ്ഞു.