Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പ്രവേശനോത്സവത്തിന് പുത്തനുടുപ്പും പുസ്‌തകവും ; പാഠപുസ്‌തകം, യൂണിഫോം വിതരണോദ്‌ഘാടനം നാളെ

by News Desk
May 28, 2021
in KERALA
0
പ്രവേശനോത്സവത്തിന്-പുത്തനുടുപ്പും-പുസ്‌തകവും-;-പാഠപുസ്‌തകം,-യൂണിഫോം-വിതരണോദ്‌ഘാടനം-നാളെ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ജൂൺ ഒന്നിന് പുതിയ അധ്യയന വർഷാരംഭത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പാഠപുസ്തകവും കൈത്തറി യൂണിഫോമും ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ വെർച്വൽ ആയി (ഓൺലൈനിൽ) സംഘടിപ്പിക്കുന്ന പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ വിക്ടേഴ്സ് ചാനലിലൂടെ ഉദ്ഘാടനംചെയ്യുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോക്ഡൗണിൽ നിലച്ച പാഠപുസ്തക അച്ചടിയും വിതരണവും ജൂൺ ഒന്നിനകം പൂർത്തിയാക്കും. 288 ടൈറ്റിലിലായി 2.62 കോടി പാഠപുസ്തകമാണ് ഒന്നാം വോള്യമായി വേണ്ടത്. ഇതിന്റെ 70 ശതമാനവും അച്ചടി പൂർത്തിയാക്കി സ്കൂൾ സൊസൈറ്റികളിലേക്ക് നൽകി. അച്ചടി, വിതരണ ചുമതലയുള്ള കെബിപിഎസിൽ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതും പ്രതിസന്ധിയായി. പാഠപുസ്തക വിതരണത്തിന് ലോക്ഡൗൺ ഇളവുണ്ട്. ഒന്നാം ക്ലാസ് പുസ്തക വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം ശനിയാഴ്ച രാവിലെ പത്തിന് മണക്കാട് ഗവ. ടിടിഐയിൽ നടക്കും.

കുട്ടികൾക്കുള്ള കൈത്തറി യൂണിഫോം എല്ലാ ഉപജില്ലയിലെയും വിതരണ കേന്ദ്രത്തിൽ എത്തിച്ചു. 9,39,107 കുട്ടികൾക്കുള്ള യൂണിഫോം ആണ് നൽകിയത്. 39 ലക്ഷം മീറ്റർ തുണിയാണ് ഉപയോഗിച്ചത്. യൂണിഫോമിനായി 105 കോടി രൂപ വകയിരുത്തി. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള സർക്കാർ സ്കൂളുകളിലും പ്രൈമറി മാത്രമുള്ള എയ്ഡഡ് എൽപികളിലുമാണ് കൈത്തറി യൂണിഫോം നൽകുന്നത്. കൈത്തറി യൂണിഫോം ലഭ്യമാകാത്ത ക്ലാസുകളിലെ കുട്ടികൾക്ക് യൂണിഫോമിന് 600 രൂപ നൽകും. യൂണിഫോം വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം ശനിയാഴ്ച മണക്കാട് സ്കൂളിലാണ്.

മാറ്റിവച്ച എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ അനുകൂല സാഹചര്യം വരുമ്പോൾ നടത്തും. പ്ലസ് വൺ ഓൺലൈൻ പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്ത സാഹചര്യത്തിൽ കുട്ടികൾക്ക് ഒരാഴ്ച പഠന ഇടവേള നൽകുന്നതിനായി പ്ലസ് ടു ക്ലാസുകൾ ഒരാഴ്ച വൈകിയേ ആരംഭിക്കൂ. പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന് കേന്ദ്രനിർദേശമുണ്ട്. സംസ്ഥാന സാഹചര്യംകൂടി പരിഗണിച്ച് പാഠ്യപദ്ധതി സമയബന്ധിതമായി പരിഷ്കരിക്കും. അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികളെയും ടിസി പ്രശ്നം ബാധിക്കാതെ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവും പങ്കെടുത്തു.

പ്ലസ്വൺ പരീക്ഷ ഓണാവധിയോടടുത്ത്: മുഖ്യമന്ത്രി
പ്ലസ് വൺ പരീക്ഷ ഓണാവധിയോടടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പോളിടെക്നിക്കിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണയം ഉടൻ നടത്തും. മുടങ്ങിയ പരീക്ഷകൾക്ക് ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ അടിസ്ഥാനമാക്കും.

ഫലപ്രഖ്യാപനം ജൂണിൽ നടത്തും. അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനുശേഷം ആറാം സെമസ്റ്റർ പരീക്ഷകൾ ജൂലൈയിൽ നടത്തും. ഒന്നുമുതൽ നാലുവരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കും.എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും. ഓൺലൈൻ അഡ്വൈസിന്റെ വേഗത വർധിപ്പിക്കണമെന്ന് പിഎസ്സിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

Previous Post

ഓൺലൈൻ മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങ് ; നിലപാട്‌ കടുപ്പിച്ച്‌ കേന്ദ്രം ; പുതിയ ചട്ടം പാലിക്കാൻ സ്വീകരിച്ച നടപടി അറിയിക്കാന്‍ നോട്ടീസ്

Next Post

ബജറ്റ് നാലിന്‌: 
നയപ്രഖ്യാപനം ഇന്ന്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബജറ്റ്-നാലിന്‌:-
നയപ്രഖ്യാപനം-ഇന്ന്‌

ബജറ്റ് നാലിന്‌: 
നയപ്രഖ്യാപനം ഇന്ന്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.