തിരുവനന്തപുരം
പതിനഞ്ചാം കേരള നിയമസഭയെ ഗവർണർ വെള്ളിയാഴ്ച അഭിസംബോധന ചെയ്യും. രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പുതിയ സർക്കാരിന്റെ ആദ്യനയപ്രഖ്യാപന പ്രസംഗം നടത്തും. 31, ജൂൺ ഒന്ന്, രണ്ട് തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച. മൂന്നിന് സർക്കാർ കാര്യം.
നാലിന് പുതുക്കിയ സംസ്ഥാന ബജറ്റും വോട്ട് ഓൺ അക്കൗണ്ടും ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ബജറ്റിനെക്കുറിച്ച് പൊതുചർച്ച. 10ന് വോട്ട് ഓൺ അക്കൗണ്ട് ചർച്ച. 11ന് സർക്കാർ കാര്യങ്ങളും അനൗദ്യോഗിക കാര്യങ്ങളും. 14ന് ധനവിനിയോഗ രണ്ടാംനമ്പർ ബിൽ പരിഗണിച്ച് സഭ അനിശ്ചിതകാലത്തേക്ക് പിരിയും