വാഷിങ്ടൺ
ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി ലൊസ് ആഞ്ചലസ് മേയർ എറിക് ഗാർസെറ്റിയെ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തേക്കും. ചൈനയിലേക്ക് നിക്കോളാസ് ബേൺസിനെയും ജപ്പാനിലേക്ക് റാം ഇമ്മാനുവലിനെയും ഇസ്രയേൽ സ്ഥാനപതിയായി ടോം നൈഡ്സിനെയും നിയമിക്കാനും സാധ്യത. പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും.
ബൈഡന്റെ അടുത്ത അനുയായിയായ ഗാർസെറ്റി (50) ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സഹ അധ്യക്ഷനായിരുന്നു. ഫ്രാൻസ്, ഇറ്റലി, ക്യാനഡ എന്നിവിടങ്ങളിൽ ഉൾപ്പെടെ നിയമിക്കേണ്ടവരുടെ പട്ടിക പൂർത്തിയാക്കി ഉടൻ സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും.