കൊവിഡ്-19 ഭീഷണി നിലനിൽക്കെ 52 ദിവസമായിരിക്കും സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമുണ്ടായിരിക്കുക. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ വിഭാഗങ്ങളിൽ നിന്നുള്ളവരും യോഗത്തിൽ പങ്കെടുത്തു.
ട്രോളിങ് കാലയളവിൽ സൗജന്യ റേഷൻ, ഭക്ഷ്യകിറ്റ് വിതരണം എന്നിവ തുടരുമെന്ന് യോഗത്തിൽ മന്ത്രി വ്യക്തമാക്കി. ലോക്ക്‌ഡൗൺ പ്രോട്ടോക്കോൾ ലംഘിച്ച് മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകും. ട്രോളിങ് നിരോധനം നിലവിൽ വരുന്നതിന് മുൻപായി അന്യസംസ്ഥാന ബോട്ടുകൾ കേരളതീരം
വിട്ട് പോകുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
കൊല്ലം ജില്ലയിൽ ട്രോളിങ് നിരോധന ദിവസങ്ങളിൽ നീണ്ടകര ഹാർബർ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് കടലിൽ പോകാൻ അനുമതി നൽകിയിരുന്നു. ഈ വർഷവും ഈ സാഹചര്യം തുടരാനുള്ള അനുമതി നൽകണമെന്നും ഇതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഈ സമയത്ത് കാലയളവിൽ ഇൻബോർഡ് വളളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കൂ.