തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സമയത്ത് പരീക്ഷ നടത്താനാവശ്യമായ ക്രമീകരണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽമുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂർത്തീകരിച്ച പരീക്ഷകളുടെ മൂല്യനിർണ്ണയം ഉടൻ നടത്തിയും, മുടങ്ങിയ പരീക്ഷകൾക്ക് ഇൻറേണൽ അസ്സെസ്സ്മൻറ് മാർക്കുകളുടെ അടിസ്ഥാനത്തിലും ഫലപ്രഖ്യാപനം ജൂൺ മാസത്തിൽ നടത്തും. അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റർ പരീക്ഷകൾ ജൂലൈയിൽ നടത്തും. ഒന്നു മുതൽ നാലു വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
content highlgiths:plus one exam to be held on onam vacation time