തൃശ്ശൂർ: നേതാക്കളല്ല, അവരുടെ മനോഭാവമാണ് മാറേണ്ടതെന്ന് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പദ്മജ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആത്മാർഥതയുളള പാർട്ടി പ്രവർത്തകരെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് മണ്ഡലം തോറുമുളള ഗ്രൂപ്പും ഗ്രൂപ്പ് നേതാക്കന്മാരുമാണെന്നും അവർ ആരോപിച്ചു.
നേതാക്കളോട് എനിക്ക് ഒരു അപേക്ഷയുണ്ട് .സ്ഥാനാർത്ഥിത്വം ചോദിച്ചു വരുന്ന എല്ലാവരോടും അവരെ സന്തോഷിപ്പിച്ചു കൂടെ നിർത്താം…Posted by Padmaja Venugopal onWednesday, 26 May 2021
പദ്മജയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നേതാക്കളോട് എനിക്ക് ഒരു അപേക്ഷയുണ്ട് .സ്ഥാനാർത്ഥിത്വം ചോദിച്ചു വരുന്ന എല്ലാവരോടും അവരെ സന്തോഷിപ്പിച്ചു കൂടെ നിർത്താം എന്ന് വിചാരിച്ചു സീറ്റ് ഉറപ്പു കൊടുക്കരുത് .പിന്നെ അയാൾ അല്ലാതെ വേറെ ആര് വന്നാലും ഇവർ എല്ലാം കൂടി കാല് വാരി തോൽപ്പിക്കും.ഒരു പഞ്ചായത്തു മെമ്പർ തുടങ്ങി മുകളിലോട്ടു ജയിച്ചു വന്നവർക്കു പാർട്ടിയോട് ഒരു കമ്മിറ്റ്മെന്റും ഇല്ല. അവരൊക്കെ സ്വന്തം കാര്യത്തിന് നടന്ന പോലെ നടന്നാൽ, അല്ലെങ്കിൽ അതിന്റെ നൂറിൽ ഒന്ന് പ്രവർത്തിച്ചാൽ ഈ ബുദ്ധിമുട്ടു വരില്ല .ഇന്നും ശക്തരായ ആൽമാർത്ഥതയുള്ള പാർട്ടി പ്രവർത്തകർ ഉണ്ട് .ഇന്ന് മണ്ഡലം തോറും ഗ്രൂപ്പും ഗ്രൂപ്പ് നേതാക്കന്മാരും ആണ്.അവർ ഈ പ്രവർത്തകരെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല.നേതാക്കന്മാർ അല്ല മാറേണ്ടത് .അവരുടെ മനോഭാവം ആണ് മാറേണ്ടത്