രാവിലെ 9 മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവർ പങ്കെടുത്തും. തുടർന്ന് കുട്ടികളുടെ കലാപരിപാടി അരങ്ങേറും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി നേരിട്ടോ അല്ലെങ്കിൽ ഓൺലൈനായോ ആകും ഈ ചടങ്ങിൽ പങ്കെടുക്കുകയെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
Also Read :
കഴിഞ്ഞ വർഷത്തെ ക്ലാസുകൾ ആവർത്തിക്കാതെ ഭേദഗതി വരുത്തിയാകും ഇത്തവണ ക്ലാസുകൾ. കഴിഞ്ഞ വർഷത്തെ ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായ വിക്ടേഴ്സ് ചാനൽ വഴി പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓൺലൈൻ ക്ലാസുകൾ സജീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്കൂൾ തല ഓൺ ലൈൻ ക്ലാസ് ഘട്ടം ഘട്ടം ആയി മാത്രമെ നടപ്പാക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പാഠപുസ്തകത്തിന്റെ വിതരണ ഉദ്ഘാടനം 29 നു രാവിലെ 10 നു മണക്കാട് സ്കൂളിൽ വെച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു. എസ്എസ്എൽസി മൂല്യനിർണയം ജൂണ്‍ 7 മുതൽ 25 വരെ നടക്കും. ഹയർ സെക്കൻഡറി, വിഎച്ച്എസ്സി മൂല്യനിർണയം ജൂൺ ഒന്നു മുതൽ 19 വരെ നടക്കും. പ്ലസ് വൺ പരീക്ഷാ നടത്തിപ്പിനെ കുറിച്ച് പ്രായോഗിക പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് രണ്ട് ദിവസത്തിനകം തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.