ന്യൂഡൽഹി
പശ്ചിമബംഗാളിലും ഒഡിഷയിലും വ്യാപക നാശംവിതച്ച് യാസ് ചുഴലിക്കാറ്റ്. നിരവധി മുങ്ങിമരണവും വൈദ്യുതാഘാതമേറ്റുള്ള മരണവും റിപ്പോര്ട്ടുചെയ്തു.
ബുധനാഴ്ച രാവിലെ ഒമ്പതോടെ ഒഡിഷയിലെ ബാലസോറിനും ധാമ്റയ്ക്കും ഇടയിലാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. വടക്കൻ ഒഡിഷ–- പടിഞ്ഞാറൻ ബംഗാൾ തീരമേഖലകളില് വീശിയടിച്ച ചുഴലിക്കാറ്റ് വലിയ നാശം വിതച്ചു. ഉച്ചയോടെ തീവ്രത കുറഞ്ഞ് യാസ് അതിതീവ്ര ചുഴലിക്കാറ്റിൽനിന്ന് തീവ്രചുഴലിക്കാറ്റായി ജാർഖണ്ഡിലേക്ക് നീങ്ങി.ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണമുള്ള കനത്തമഴ തുടരും. ബംഗാളിലും ഒഡിഷയിലും കോവിഡ് വാക്സിനേഷന് മുടങ്ങി.
ബംഗാളില് വന് നാശം
● ഒരു കോടിയിലധികം ദുരിതബാധിതര്
● മുപ്പത് വര്ഷത്തിനിടെയിലെ ഏറ്റവും വലിയ വെളളപ്പൊക്കം
● 13 മീറ്റര്വരെ ഉയരത്തില് പലയിടത്തും വെള്ളംകയറി
● മൂന്ന് ലക്ഷം വീടുകള് പൂര്ണമായി നശിച്ചു
● 12 ലക്ഷത്തിലധികംപേര് ദുരിതാശ്വാസക്യാമ്പുകളില്
● കിഴക്ക്,പടിഞ്ഞാറന് മെദിനിപൂര്, ഉത്തര ദക്ഷിണ 24 പര്ഗാനസ്, കൊല്ക്കത്ത ജില്ലകളില് വന്നാശം
● പതിനായിരകണക്കിനേക്കറില് കൃഷി നശിച്ചു
● ദിഗാ ബീച്ച് പട്ടണം, ശങ്കര്പൂര്, മന്ദാര്മണി, തേജ്പൂര് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള് വെള്ളത്തിനടിയില്
● ഹാള്ദിയതുറമുഖ പട്ടണം, സാഗര് ദ്വീപ്, നംഖാന
ദ്വീപ് മുങ്ങി
● കൊല്ക്കത്ത നഗരത്തിന്റെ പലഭാഗവും
വെള്ളത്തിനടിയില്
ഒഡിഷയിൽ വ്യാപകനഷ്ടം
● ഒഡിഷയിൽ 5.8 ലക്ഷം പേരെ മാറ്റിപാര്പ്പിച്ചു
● ബലാസോർ, മയുർഭഞ്ജ് ജില്ലകളിൽ
ആയിരക്കണക്കിന് മരം കടപുഴകി
● ഭദ്രക്കില് വീടുകളും കടകളും ബോട്ടുകളും കാറ്റിൽ തകർന്നു
● ജഗത്സിങ്പുരിൽ ബോട്ട് തകർന്ന് മുങ്ങിയ 10 പേരെ രക്ഷിച്ചു
● ബുധബലങ്ക നദിയിൽ ജലനിരപ്പ്
അപകടകരമാംവിധം ഉയര്ന്നു