അഞ്ചൽ: പ്രശസ്ത തുള്ളൽ കലാകാരി വടമൺ ദേവകിയമ്മ (76) അന്തരിച്ചു. തുള്ളൽ കലകൾ സ്ത്രീകൾക്ക് അന്യമായിരുന്ന കാലത്ത് ഓട്ടൻ, പറയൻ, ശീതങ്കൻ എന്നീ മൂന്ന് വിഭാഗം തുള്ളൽ കലകളേയും കേരളമാകെ എത്തിക്കുകുന്നതിന് അക്ഷീണം പ്രയത്നിച്ച കലാകാരിയാണ് വടമൺ ദേവകിയമ്മ.
വടമൺ സ്കൂളിൽ കലാധ്യാപികയായും ആകാശവാണി, ദൂരദർശൻ എന്നിവടിങ്ങളിൽ ആർട്ടിസ്റ്റായും പ്രവർത്തിച്ചിരുന്നു. നീണ്ട 60 വർഷത്തെ കലാജീവിതത്തിൽ വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ കാൽ ലക്ഷത്തോളോം വേദികളിൽ ദേവകിയമ്മ തുള്ളൽ അവതരിപ്പിച്ചു. യുവജനോത്സവത്തിൽ കുട്ടികളെ തുള്ളൽ അഭ്യസിപ്പിക്കുകയും മത്സരങ്ങൾക്ക് വിധികർത്താവായി പോവുകയും ചെയ്യുന്നു.കുഞ്ചൻ തുള്ളൽ പ്രതിഭാ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വാദ്യകലാകാരനും വടമൺ ക്ഷേത്രകാരായ്മയുമായിരുന്ന പരേതനായ എൻ.വാസുദേവൻ പിള്ളയാണ് ഭർത്താവ്. മക്കൾ:വിക്രമൻ പിള്ള (റിട്ട. ദേവസ്വം ബോർഡ്), അംബിക, അജിത, കൊച്ചുകൃഷ്ണൻ, ശശികല. മരുമക്കൾ: പരേതനായ ആർ.രാമചന്ദ്രൻ പിള്ള, പരേതനായ സി രാമചന്ദ്രൻ പിള്ള, സനൽ കുമാർ (ശബരിമല ദേവസം ബോർഡ്), സതികുമാരി, രജിത. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.