തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കൊടുങ്കാറ്റിന്റെ സ്വാധീനത്തിൽ തീരമേഖലയിൽ വൻ കടൽക്ഷോഭം തുടരുന്നതിനിടെ വിഴിഞ്ഞത്ത് ബോട്ട് മുങ്ങി ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സൺ ആണ് മരിച്ചത്. കാണാതായ ജോസഫ്, സേവ്യർ എന്നിവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
അടിമലത്തുറയിൽനിന്നാണ് ഡേവിഡ്സണിന്റെ മൃതദേഹം ലഭിച്ചത്. വിഴിഞ്ഞം മൗത്തിൽ വച്ചാണ് രണ്ട് ബോട്ടുകൾ അപകടത്തിൽപെട്ടത്. ഇതിൽ സെന്റ് തോമസ് എന്ന ബോട്ടാണ് കടലിൽ മുങ്ങിയത്.
മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയിൽ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്. വളരെ പെട്ടെന്ന് രൂപപ്പെട്ട വലിയ തിരയിൽ പെട്ട് ചെറുവള്ളങ്ങൾ കടലിലേക്ക് ഒഴുകി പോവുകയും ചെയ്തു. ഇന്നലെ രാത്രിമുതൽ രക്ഷാപ്രവർത്തനം കോസ്റ്റുഗോർഡും നാട്ടുകാരുമുൾപ്പെടെ നടത്തുന്നുണ്ട്. മന്ത്രിമാരായ ആന്റണി രാജുവും സജി ചെറിയാനും വിഴിഞ്ഞത്ത് എത്തിയിരുന്നു.
content highlights:sea wave attack: one dies in vizhinjam