Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നിയമസഭയിൽ ഇനി ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയില്ല ; ഭരണഘടന വ്യവസ്ഥചെയ്‌ത പ്രത്യേക പ്രാതിനിധ്യ 
 കാലാവധി കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചു 
 കൊടുക്കാത്തതിനാൽ ഇനി നാമനിർദേശം 
 ചെയ്യാനാകില്ല

by News Desk
May 26, 2021
in KERALA
0
നിയമസഭയിൽ-ഇനി-ആംഗ്ലോ-ഇന്ത്യൻ-പ്രതിനിധിയില്ല-;-ഭരണഘടന-വ്യവസ്ഥചെയ്‌ത-പ്രത്യേക-പ്രാതിനിധ്യ-
-കാലാവധി-കേന്ദ്ര-സർക്കാർ-ദീർഘിപ്പിച്ചു-
-കൊടുക്കാത്തതിനാൽ-ഇനി-നാമനിർദേശം-
-ചെയ്യാനാകില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കേരള നിയമസഭയിൽ ഇനി ആംഗ്ലോ–-ഇന്ത്യൻ പ്രതിനിധിയുണ്ടാകില്ല. ന്യൂനപക്ഷ വിഭാഗമായ ഇവർക്ക് ഭരണഘടന വ്യവസ്ഥചെയ്ത പ്രത്യേക പ്രാതിനിധ്യ കാലാവധി കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചുകൊടുക്കാത്തതിനാലാണിത്. കഴിഞ്ഞ സഭയിലുണ്ടായിരുന്ന ജോൺ ഫെർണാണ്ടസാണ് കേരള നിയമസഭയിലെ അവസാന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി. ഡബ്ല്യു എച്ച് ഡിക്രൂസായിരുന്നു ആദ്യ പ്രതിനിധി. സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ആഗ്ലോ–-ഇന്ത്യൻസ് ഭാഷാ ന്യൂനപക്ഷംകൂടിയാണ്. ഈ പരിഗണനയിലാണ് ലോക്സഭയിൽ രണ്ടും കേരളമുൾപ്പെടെ 13 നിയമസഭകളിൽ ഒരാളെ വീതവും നാമനിർദേശംചെയ്യാൻ ഭരണഘടന പ്രത്യേക വ്യവസ്ഥ കൊണ്ടുവന്നത്.

ലോക്സഭയിലേക്ക് രാഷ്ട്രപതിയും നിയമസഭകളിലേക്ക് ഗവർണർമാരുമാണ് സർക്കാർ ശുപാർശ അംഗീകരിച്ച് നാമനിർദേശംചെയ്യുക. ഭരണഘടനാ വ്യവസ്ഥയുടെ കാലാവധി 2020 ജനുവരി 25ന് അവസാനിച്ചു. പട്ടികജാതി –-പട്ടികവർഗ വിഭാഗങ്ങൾക്ക് പാർലമെന്റിന്റെ ഇരു സഭകളിലുമുള്ള സംവരണം പത്ത് വർഷത്തേക്കുകൂടി ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയെങ്കിലും ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയുടെ പ്രത്യേക പ്രാതിനിധ്യ കാലാവധി ദീർഘിപ്പിച്ചില്ല. ഭരണഘടനാ ഭേദഗതിക്ക് കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം കൊണ്ടുവന്നുവെങ്കിലും കേന്ദ്രം അവഗണിച്ചു. രാഷ്ട്രപതി, രാജ്യസഭാംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശമൊഴികെ എംഎൽഎമാരുടെ എല്ലാ അവകാശങ്ങളും ആംഗ്ലോ–-ഇന്ത്യൻ പ്രതിനിധിക്കും ലഭിച്ചിരുന്നു. അവിശ്വാസ പ്രമേയവേളയിൽ വോട്ടവകാശംവരെയുണ്ടായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ നാമനിർദേശം ചെയ്യപ്പെട്ടത് സ്റ്റീഫൻ പഡുവയാണ്. തുടർച്ചയായി നാല് തവണ. ജോൺ ഫെർണാണ്ടസ്, ലൂഡി ലൂയിസ് എന്നിവർ രണ്ട് തവണയും. സൈമൺ ബ്രിട്ടോയും അദ്ദേഹത്തിന്റെ അച്ഛൻ നിക്കോളാസ് റോഡ്രിഗ്സും സഭയിൽ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

ആരാണ് ആംഗ്ലോ ഇന്ത്യൻസ്
കച്ചവടത്തിനും മറ്റുമായി ഇന്ത്യയിലെത്തിയ പോർട്ടുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് തുടങ്ങിയ യൂറോപ്യൻ വംശജർക്ക് ഇന്ത്യയിലെ സ്ത്രീകളിലുണ്ടായ വംശപരമ്പരയാണ് ആംഗ്ലോ–- ഇന്ത്യൻസ്. വിദേശീയർക്ക് ഇവിടുത്തെ സ്ത്രീകളെ വിവാഹംചെയ്യാൻ അക്കാലത്ത് രാജാക്കന്മാർ അനുമതി നൽകിയിരുന്നു. അവരുടെ വംശപരമ്പര ഇവിടെത്തന്നെ തുടർന്നു. കേരളത്തിൽ കൂടുതലും പോർട്ടുഗീസ് വംശപരമ്പരയാണ്. നിലവിൽ ഒരു ലക്ഷത്തിനടുത്ത് ആംഗ്ലോ ഇന്ത്യൻസ് കേരളത്തിലുണ്ട്. എറണാകുളം കണ്ണൂർ, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരംജില്ലകളിലാണ് ഇവരുള്ളത്. എറണാകുളത്തെ വൈപ്പിൻ മണ്ഡലത്തിലാണ് കൂടുതലുള്ളത്. സൂക്ഷ്മ ന്യൂനപക്ഷമായതിനായലാണ് ഇവർക്ക് പ്രാതിനിധ്യം നൽകിയത്.

Previous Post

എംബിബിഎസ്‌ പരീക്ഷയിൽ ആൾമാറാട്ടം ; ആരോഗ്യ സർവകലാശാല കടുത്ത നടപടിയിലേക്ക്‌

Next Post

പൊതുവിഷയങ്ങളിലെ അഭിപ്രായം 
തുറന്നുപറയും , എല്ലാ അംഗങ്ങൾക്കും തുല്യപ്രാധാന്യം ഉറപ്പാക്കും : സ്‌പീക്കർ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പൊതുവിഷയങ്ങളിലെ-അഭിപ്രായം-
തുറന്നുപറയും-,-എല്ലാ-അംഗങ്ങൾക്കും-തുല്യപ്രാധാന്യം-ഉറപ്പാക്കും-:-സ്‌പീക്കർ

പൊതുവിഷയങ്ങളിലെ അഭിപ്രായം 
തുറന്നുപറയും , എല്ലാ അംഗങ്ങൾക്കും തുല്യപ്രാധാന്യം ഉറപ്പാക്കും : സ്‌പീക്കർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.