Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

റേഷൻ കാർഡുമുതൽ കിറ്റുവരെ; 
ഭക്ഷ്യമന്ത്രിയുമായി സംവദിച്ച് ജനങ്ങൾ; മന്ത്രിയുടെ ഫോൺ ഇൻ പരിപാടിക്ക്‌ തുടക്കം

by News Desk
May 26, 2021
in KERALA
0
റേഷൻ-കാർഡുമുതൽ-കിറ്റുവരെ;-
ഭക്ഷ്യമന്ത്രിയുമായി-സംവദിച്ച്-ജനങ്ങൾ;-മന്ത്രിയുടെ-ഫോൺ-ഇൻ-പരിപാടിക്ക്‌-തുടക്കം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതുമുതൽ സിവിൽ സപ്ലൈസ് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നതുവരെയുള്ള ആവശ്യങ്ങൾ. ഭക്ഷ്യമന്ത്രിയെ തേടിയെത്തിയത് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്ന് സാധാരണക്കാരായ ജനങ്ങളുടെ നിരവധി കോളുകൾ.ഭക്ഷ്യപൊതുവിതരണ വകുപ്പിനെ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും പരാതികളും ജനങ്ങളിൽനിന്ന് നേരിട്ടറിയാൻ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആരംഭിച്ച ഫോൺ ഇൻ പരിപാടിയുടെ ആദ്യ ദിനത്തിലാണ് ജനങ്ങൾ അഭിപ്രായങ്ങൾ പങ്കുവച്ചത്. രണ്ടാമതായി വിളിച്ച വയനാട് വൈത്തിരി സ്വദേശി സാജിദിന്റെ പരാതി പരിഹരിച്ച് വിവരം മന്ത്രി തിരിച്ചുവിളിച്ചു പറഞ്ഞു. സാജിദിന് അർഹമായ മണ്ണെണ്ണയും കിറ്റും ലഭ്യമാക്കാൻ ബന്ധപ്പെട്ട റേഷൻ കടക്കാരന് വകുപ്പിൽനിന്ന് നിർദേശം നൽകി.

ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും റേഷൻ കടകളിൽനിന്ന് സാധനം വാങ്ങാൻ ക്യൂ ഒഴിവാക്കണമെന്നതായിരുന്നു ഒരു ആവശ്യം. ഇവർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. പയ്യോളിയിൽ മുൻഗണനാ വിഭാഗത്തിൽപെടുന്ന മത്സ്യത്തൊഴിലാളികൾക്ക് മുൻഗണനേതര വിഭാഗങ്ങൾക്കുള്ള റേഷൻ കാർഡാണ് ലഭിച്ചതെന്നും ഇതിന് പരിഹാരം വേണമെന്നുമായിരുന്നു മറ്റൊരാവശ്യം. ഇതിൽ അടിയന്തര നടപടിക്ക് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ലൈസൻസി റേഷൻ കട തുറക്കുന്നില്ലെന്നും പകരം പലവ്യഞ്ജനക്കട റേഷൻ കടയോടു ചേർന്ന് നടത്തുന്നതായും പരാതിയുണ്ടായി. സിവിൽ സപ്ലൈസിന് കീഴിലുള്ള മെഡിക്കൽ സ്റ്റോറുകളിലെ നിയമനത്തിനുള്ള ഫാർമസിസ്റ്റ് റാങ്ക്ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അർഹതയുള്ള പരമാവധി പേർക്ക് നിയമനം നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഭക്ഷ്യധാന്യങ്ങളിലെ മായം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

ചൊവ്വാഴ്ച പകൽ രണ്ടുമുതൽ മൂന്നുവരെയായിരുന്നു ഫോൺ ഇൻ പരിപാടി. ബുധനാഴ്ചയും ഇതേ സമയത്ത് 8943873068 എന്ന നമ്പറിൽ വിളിച്ച് മന്ത്രിയുമായി സംസാരിക്കാം. ഫോണിൽ വിളിച്ചാൽ കിട്ടാത്തവർക്ക് ഈ നമ്പറിൽ പരാതികളും അഭിപ്രായങ്ങളും വാട്സാപ് ചെയ്യാം. വാട്സാപ് സന്ദേശങ്ങളിലും നടപടിയെടുത്തശേഷം വിവരം അറിയിക്കും. വിളിക്കുന്നവർ റേഷൻ കാർഡ് നമ്പർ കൈയിൽ കരുതണം. വിശദമായി കാര്യങ്ങൾ അവതരിപ്പിക്കേണ്ടവർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂം പ്ളാറ്റ്ഫോം വഴി സംവദിക്കാം. ഇതിന്റെ ലിങ്ക് ഭക്ഷ്യ വകുപ്പ്, പിആർഡി വെബ്സൈറ്റുകളിൽ ലഭ്യമാക്കും.

Previous Post

പൊലീസ്‌ മേധാവി : സംസ്ഥാനം സീനിയോറിറ്റി പട്ടിക കൈമാറി

Next Post

ഗ്വാർഡിയോള 
മികച്ച പരിശീലകൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഗ്വാർഡിയോള-
മികച്ച-പരിശീലകൻ

ഗ്വാർഡിയോള 
മികച്ച പരിശീലകൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.