ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ഈ സീസണിലെ മികച്ച പരിശീലകനായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോളയെ തെരഞ്ഞെടുത്തു. ലീഗ് മാനേജേഴ്സ് അസോസിയേഷനാണ് തെരഞ്ഞെടുത്തത്. ഈ സീസണിൽ സിറ്റി രണ്ട് കിരീടങ്ങൾ നേടി. ഇംഗ്ലീഷ് പ്രീമിയർ ലീഗും ലീഗ് കപ്പും. ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും കടന്നു. 29ന് ചെൽസിയുമായാണ് ഫൈനൽ.
നാല് വർഷത്തിനിടെ മൂന്ന് ലീഗ് കിരീടങ്ങളാണ് ഈ സ്പാനിഷുകാരൻ സിറ്റിക്ക് നൽകിയത്. 2017‐18ലും ഗ്വാർഡിയോളയായിരുന്നു മികച്ച പരിശീലകൻ.
ഇക്കുറി അഞ്ച് പരിശീലകരായിരുന്നു ഗ്വാർഡിയോളയെ കൂടാതെ രംഗത്ത്. ലീഡ്സ് യുണൈറ്റഡിന്റെ മാഴ്സെലോ ബിയെൽസ, നോർവിച്ച് സിറ്റിയുടെ ഡാനിയേൽ ഫാർക്കെ, ചെൽസി വനിതാ ടീമിന്റെ എമ്മ ഹായെസ്, വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഡേവിഡ് മോയെസ്, ലെസ്റ്റർ സിറ്റിയുടെ ബ്രണ്ടൻ റോജേഴ്സ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.