ന്യൂഡൽഹി
കോവിഡ് മരണഭീതി മുൻകൂർജാമ്യം അനുവദിക്കാനുള്ള കാരണമാകുന്നില്ലെന്ന് സുപ്രീംകോടതി. നൂറിലധികം ക്രിമിനൽ കേസുകളിലെ പ്രതിക്ക് കോവിഡ് മരണഭീതിയുടെ പേരിൽ വഞ്ചനാക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ വിനീത്ശരൺ, ഭൂഷൺഗവായ് എന്നിവർ അംഗങ്ങളായ അവധിക്കാലബെഞ്ച് റദ്ദാക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മറ്റ് കോടതികൾ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും നിർദേശിച്ചു. കോവിഡ് മുൻകൂർജാമ്യം അനുവദിക്കാൻ മതിയായ കാരണമാണോയെന്ന് വിശദമായി പരിശോധിക്കും. ഈ വിഷയത്തിൽ സഹായിക്കാൻ വി ഗിരിയെ അമിക്കസ്ക്യൂറിയായി നിയമിച്ചു.