ഐക്യരാഷ്ട്രസഭാകേന്ദ്രം
അധികാരം പിടിച്ചെടുത്ത സൈനികഭരണകൂടത്തിനെതിരായ മ്യാന്മര്ജനതയുടെ പ്രക്ഷോഭം ആഭ്യന്തരയുദ്ധത്തിലേക്ക് മാറിയേക്കാമെന്ന മുന്നറിയിപ്പുമായി മ്യാന്മര് വിഷയത്തിൽ യുഎന്നിന്റെ ദൂതയായ ക്രിസ്റിന് ഷ്രേനര് ബര്ഗനെര്. സ്വരക്ഷയ്ക്കായി നാടന്‍ ആയുധങ്ങള്‍ സംഭരിക്കുന്ന പ്രക്ഷോഭകര്‍ വംശീയ സംഘടനകളില്‍നിന്ന് പരിശീലനം നേടിത്തുടങ്ങി. അക്രമോത്സുകമായി മാറിയേക്കാം. സ്ഥിതി അതീവഗുരുതരം.