ന്യൂഡല്ഹി > സാമൂഹ്യമാധ്യമങ്ങള്ക്കായുള്ള കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്നിര്ദേശങ്ങള് നടപ്പാക്കാനുള്ള കാലാവധി നാളെ അവസാനിക്കും. ഇതോടെ ഫേസ്ബുക്ക്, വാട്സപ്പ്, ട്വിറ്റര്, ഇന്സ്റ്റഗ്രാം ഉള്പ്പെടെയുള്ള സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകള്ക്ക് രാജ്യത്ത് വിലക്ക് നിലവില് വന്നേക്കും. ഫെബ്രുവരി 25നാണ് കേന്ദ്രസര്ക്കാര് സാമൂഹ്യ മാധ്യമങ്ങള് സ്വയം നിയന്ത്രണം ഏര്പ്പെടുത്തണം എന്നാവശ്യപ്പെട്ട് മാര്ഗനിര്ദേശമിറക്കിയത്. കേന്ദ്രം അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കുകയാണ്. കമ്പനികളൊന്നും പുതിയ മാര്ഗനിര്ദേശങ്ങള് നടപ്പാക്കിയിട്ടില്ല. ഈ സാഹചചര്യത്തിലാണ് ഫേസ്ബുക്കിനും വാട്സപ്പിനും ട്വിറ്ററിനും ഇന്സ്റ്റാഗ്രാമിനും വിലക്ക് വന്നേക്കുമെന്ന സൂചനകള് പുറത്തുവരുന്നത്.
ഇന്ത്യയില് നടപ്പാക്കിയ പുതിയ ഐടി നിയമങ്ങള് പാലിക്കുന്നതിന് ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്സ് ആന്ഡ് ഇന്ഫര്മേഷന് മന്ത്രാലയം സമൂഹ മാധ്യമങ്ങള്ക്ക് നിര്ദേശം നല്കിയത്. സമയപരിധി മേയ് 25-നാണ് അവസാനിക്കുന്നത്. പുതിയ നിര്ദേശങ്ങള് പാലിക്കാത്തപക്ഷം സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്നാണു വിലയിരുത്തലുകള്. നിയമങ്ങള് പാലിക്കാത്തിനാല് ക്രിമിനല് നിയമ നടപടികള് ഉണ്ടാകുമെന്നും സൂചനയുണ്ട്.
ട്വിറ്ററിന്റെ ഇന്ത്യന് വകഭേദമായ കൂ മാത്രമാണ് നിലവില് നിര്ദേശങ്ങള് പാലിച്ചിട്ടുള്ള ഏക സോഷ്യല് മീഡിയ ആപ്ലിക്കേഷന്. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് സര്ക്കാരുമായി ചര്ച്ചകള് നടത്തുകയാണ്. ഉപയോക്താക്കള്ക്ക് മെച്ചപ്പെട്ട സേവനം നല്കുന്നതിനും നിയമം പാലിക്കുന്നതിനും പ്രതിജ്ഞബദ്ധമാണെന്നും ഫെയ്സ്ബുക്ക് വക്താവ് അറിയിച്ചു.