ന്യൂഡൽഹി
സിബിഎസ്ഇ 12–-ാം ക്ലാസ് പരീക്ഷ ജൂലൈ 15 മുതൽ ആഗസ്ത് 26 വരെ നടത്തിയേക്കും. ജൂൺ ഒന്നിന് പരീക്ഷാ തീയതി പ്രഖ്യാപിച്ചേക്കുമെന്നും ഉന്നതതലയോഗത്തിന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു. സെപ്തംബറിൽ ഫലംപ്രഖ്യാപിക്കാനുള്ള സാധ്യതയാണ് തേടുന്നത്.
പ്രധാനവിഷയങ്ങളിൽമാത്രം ഒന്നരമണിക്കൂര് പരീക്ഷ നടത്താനാണ് ആലോചന. ഉത്തരം തെരഞ്ഞെടുത്തെഴുതേണ്ട ചോദ്യങ്ങളോ ഹ്രസ്വമായ ഉത്തരം എഴുതേണ്ട ചോദ്യങ്ങളോ മാത്രമാകും ഉണ്ടാകുക. പരീക്ഷ റദ്ദാക്കില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്രം വ്യക്തമാക്കി. കോവിഡ് രണ്ടാംതരംഗം ശക്തമായതിനാല് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവും ശക്തം.















